'മോളിവുഡ് ടൈംസ്' ഒടിടിയിലെത്തി
നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ 'മോളിവുഡ് ടൈംസ്' ഒടിടിയിലെത്തി. സംഗീത് പ്രതാപ്, ഷറഫുദ്ദീന്, റോഷന് ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാമു സുനിലാണ്. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് മോളിവുഡ് ടൈംസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.