ശ്രീകുമാരൻ തമ്പിയ്ക്ക് കമുകറ പുരസ്കാരം
മലയാള ചലച്ചിത്ര രംഗത്തെയും സാഹിത്യലോകത്തെയും ഒരുപോലെ ധന്യമാക്കിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയെ ഇരുപത്തിയെട്ടാമത് കമുകറ അവാർഡിനായി തെരഞ്ഞെടുത്തു. കവി, നോവലിസ്റ്റ്, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും തൻ്റെ പ്രതിഭ അടയാളപ്പെടുത്തിയ അദ്ദേഹത്തെ, ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടു ത്താണ് അവാർഡിനായി തെരഞ്ഞെടുത്തത്.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപ കല്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. നവംബർ 14ന് കവടിയാർ ഉദയാ പാലസ് കൺവെൻഷൻ സെൻ്ററിൽ 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി സി.പി ജോൺ പുരസ്കാരം സമ്മാനിക്കും. തെന്നിന്ത്യൻ ചലച്ചിത്രതാരം രാധ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
തുടർന്ന് സൂര്യഗാഥാ ഗായകസംഘം, ശ്രീരഞ്ജിനി സംഗീത സംഘം എന്നിവരും പ്രശസ്ത പിന്നണി ഗായകരായ രാജലക്ഷ്മി രവിശങ്കർ, അപർണ്ണ രാജീവ്, കമുകറ ശ്രീകുമാർ, രാജീവ് ഒ. എൻ. വി, ജി.ശ്രീറാം, തേക്കടി രാജൻ, ദിവ്യ നായർ മുതലായവരും ചേർന്നവതരിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഗാന ങ്ങൾ കോർത്തിണക്കിയ 'ഹൃദയഗാനങ്ങളുടെ ശ്രീവസന്തം' എന്ന പ്രത്യേക സംഗീത പരിപാടി നടക്കും.
മലയാളികളുടെ പ്രണയവും വിരഹവും ദാർശനിക ചിന്തകളും ഉത്സവ ക്കാഴ്ചകളും തനതായ വരികളിലൂടെ സംഗീതമാക്കിയ മലയാള സിനിമയിലെ ഹൃദയരാഗങ്ങളുടെ കവിയാണ് ശ്രീകുമാരൻ തമ്പിയെന്ന് ഫൗണ്ടേഷൻ ഭാര വാഹികൾ അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തിൽ പി. വി. ശിവൻ, ഡി. ചന്ദ്രസേനൻ നായർ, ഗോപാല കൃഷ്ണൻ, ഡോ. ആർ. ശ്രീലേഖ, കമുകറ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.