സഭ നടക്കാൻ അനുവദിക്കണം, എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ; സ്പീക്കർക്ക് കത്ത് നൽകി
വിദ്യാർത്ഥി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ പറഞ്ഞു. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
24 മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി നല്‍കാമെന്നും, പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ അമിത് ഷായുടെ നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി തള്ളി. 17 ദിവസം നീണ്ടുനിന്ന പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ പ്രതികരിക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് ചര്‍ച്ച തുടങ്ങട്ടെയെന്നും നാളെ മറുപടി നല്‍കാമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്ന് വരുത്തി തീര്‍ക്കാന്‍ കൂടിയാണ് അമിത് ഷായുടെ ശ്രമം.


