എംബാപ്പെ മുതൽ റോഡ്രി വരെ: 2026 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവും മറ്റ് പുരസ്കാര വിജയികളും
കിരീടം നിലനിർത്താനാവാതെ പോയതിനൊപ്പം ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ലയണൽ മെസിക്ക് നേടാനാവാതെ പോയതിന്റെ നിരാശയിലാണ് ആരാധകർ. 2026ലെ ഫിഫ ലോകകപ്പിൽ 10 ഗോളുകളോടെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തിയ കിലിയൻ എംബാപ്പെ തുടർച്ചയായ രണ്ടാം തവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. സ്പെയിനിനെതിരായ ഫൈനലിൽ ഗോളോ അസിസ്റ്റോ നേടാനാകാതെ 8 ഗോളുകളുമായി മെസി ടൂർണമെന്റ് അവസാനിപ്പിച്ചതോടെയാണ് എംബാപ്പെയ്ക്ക് സുവർണ പാദുകും വീണ്ടും സ്വന്തമായത്.
മെസിയെ മറികടന്ന് എംബാപ്പെ ഗോൾഡൻ ബൂട്ട് നേടുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ്. ഖത്തറിൽ മെസിയേക്കാൾ ഒരു ഗോൾ അധികം നേടി (7 ഗോളുകൾ) ആണ് എംബാപ്പെ ഗോൾഡൻ ബൂട്ട് നേടിയത്.
മറ്റ് പുരസ്കാരങ്ങളെല്ലാം ലോകകപ്പ് ജേതാക്കളായ സ്പാനിഷ് ടീം തൂത്തുവാരി. ടൂർണമെന്റിലുടനീളം ഒരു തവണ മാത്രം ഗോൾ വഴങ്ങിയ ഗോൾകീപ്പർ ഉനായ് സിമോൺ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയപ്പോൾ, മിഡ്ഫീൽഡർ റോഡ്രിയെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത് ഗോൾഡൻ ബോൾ നൽകി. പ്രതിരോധ താരം പാവു കുബാർസി ആണ് ടൂർണമെന്റിലെ മികച്ച യുവതാരം.
2026 ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാർ ആരെല്ലാം?
കിലിയൻ എംബാപ്പെ (ഫ്രാൻസ്): 10 ഗോളുകൾ
ലയണൽ മെസ്സി (അർജന്റീന): 8 ഗോളുകൾ
ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്): 7 ഗോളുകൾ
എർലിംഗ് ഹാലൻഡ് (നോർവേ): 7 ഗോളുകൾ
ഉസ്മാൻ ഡെംബെലെ (ഫ്രാൻസ്): 6 ഗോളുകൾ
മറ്റ് പുരസ്കാരങ്ങൾ:
ഫിഫ ലോകകപ്പ് 2026 ഗോൾഡൻ ഗ്ലൗ വിജയി: ഉനായ് സിമോൺ (സ്പെയിൻ)
ഫിഫ ലോകകപ്പ് 2026 ഗോൾഡൻ ബോൾ വിജയി: റോഡ്രി (സ്പെയിൻ)
ഫിഫ ലോകകപ്പ് 2026 മികച്ച യുവതാരം: പാവു കുബാർസി (സ്പെയിൻ)
ഞായറാഴ്ച നടന്ന ഫൈനലിൽ 10 പേരുമായി ചുരുങ്ങിയ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന്റെ എക്സ്ട്രാ ടൈമിലെ ഗോളിന്റെ ബലത്തിൽ വീഴ്ത്തി സ്പാനിഷ് പട കിരീടം ചൂടി. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരുടെ രണ്ടാമത്തെ ലോകകപ്പ് നേട്ടമാണ് ഇത്. ബോൾ പൊസഷൻ ഗെയിമിലൂടെ സ്പെയ്ൻ എല്ലാ മേഖലയിലും അർജന്റീനയെ പിന്തള്ളിയാണ് കിരീടം ചൂടിതയും തോൽവി അറിയാത്ത തേരോട്ടം 38ാം മത്സരത്തിലേക്ക് നീട്ടിയതും.