വനിതാ കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യയ്ക്ക് സ്വർണം; ചൈനയെ തകർത്ത് കിരീടം നിലനിർത്തി
നഗോയ: ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണമണിഞ്ഞു. ഫൈനലിൽ ഒന്നാം സീഡുകളായ ചൈനയെ തകർത്ത് തങ്ങളുടെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻപട്ടം നിലനിർത്താൻ ഇന്ത്യൻ ടീമിന് സാധിച്ചു. ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, തനിപർത്തി ചികിത എന്നിവരടങ്ങിയ ടീമാണ് ഇത്തവണത്തെ ഗെയിംസിലെ ഇന്ത്യയുടെ ഏഴാം സ്വർണ മെഡൽ സ്വന്തമാക്കിയത്.