ഇത്രയും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ ഇരുത്തിയത്? സർക്കാറിനോട് ചോദ്യവുമായി ഹൈക്കോടതി
കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് സുപ്രധാന സർക്കാർ പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ ഇരുത്തിയതെന്ന് ചോദിച്ച കോടതി, നിയമനം എങ്ങനെ സാധ്യമായെന്നും സർക്കാരിനോട് ആരാഞ്ഞു.
കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദിബോഡ്, റൂട്രോണികസ് എംഡി പദവികളിൽ ഇപ്പോഴും തുടരുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ സർക്കാർ ഇരുത്തിയതെന്നും രതീഷിന്‍റെ നിയമനം എങ്ങനെ സാധ്യമാകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു.
600 കോടിയുടെ കശുവണ്ടി അഴിമിതിയിൽ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥൻ, അഴമിതയിൽ വിചാരണ നേരിടണമെന്ന് കോടതി പറയുകയും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയും ചെയ്തിട്ടും കെ.എ. രതീഷ് മൂന്ന് സുപ്രധാന പദവികളിലാണ് തുടരുന്നത്. ഈ സ്ഥാനത്ത് നിർന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.


