എസ്.ശ്രീജിത്ത് ഡിജിപി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേറുന്നു
എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേറുന്നു. ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്ലാണ് ജയില്‍ മേധാവിയായ എസ്.ശ്രീജിത്തിനെ പരിഗണിക്കുന്നത്. ഡിജിപി സ്ഥാനത്തേക്ക് അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു ശുപാര്‍ശ നല്‍കി.


