ഉപനേതാവ് പദവിയിൽ കക്ഷി ചേർന്ന് രാജയും, ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി തയ്യാറാകണം

പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ നിലപാട് കടുപ്പിക്കാൻ സി പി ഐ. ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ തുറന്നടിച്ചു.

രാജ്യത്തെ മുതിര്‍ന്ന ഇടത് നേതാവെന്ന നിലയില്‍ പിണറായി വിജയന്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടു. ചര്‍ച്ചയില്ലെന്ന്, പിണറായി വിജയന്‍ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഉപനേതൃപദവി സിപിഐയുടെ ന്യായമായ ആവശ്യമാണ്. ഈ വിഷയത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കാന്‍ പിണറായിയോട് മാധ്യമങ്ങള്‍ പറയണം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഡല്‍യിലെത്തുമ്പോള്‍ ഈ വിഷയം വീണ്ടും ഉന്നയിച്ചേക്കുമെന്നും ഡി.രാജ ഡല്‍ഹിയില്‍ പറഞ്ഞു.