'അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല';വേണ്ട നടപടി പൊലീസ് എടുത്തോട്ടെയെന്ന് പിണറായി വിജയൻ
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിൻ്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.
കാലാവസ്ഥ മുന്നറിയുപ്പുകൾ വിലയിരുത്തുന്നതിലും മുൻ കരുതൽ എടുക്കുന്നതിലും ഭരണ സംവിധാനങ്ങൾക്ക് ജാഗ്രത ഉണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്. അത് പരിശോധിക്കപ്പെടണം. ജൂലൈ 13-ന് അതിതീവ്ര മഴ ഉണ്ടായപ്പോളും മുൻകരുതൽ നടപടികൾ ഉണ്ടായില്ല. വയനാട്ടിലെ ദുരന്തത്തിലും സമാനമായ സ്ഥിതിയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.


