'ഇവിടെ ഒരു ഫിഷറീസ് മന്ത്രിയുണ്ടോ?, റവന്യൂ മന്ത്രിയും ഭക്ഷ്യ മന്ത്രിയും എവിടെ?'; ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: ബിനോയ് വിശ്വം

തിരുവനന്തപുരം: തീരദേശ മേഖലയില്‍ ജനങ്ങൾ ആകെ വലയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നൂറ് കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇതൊക്കെ കേള്‍ക്കാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ എവിടെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നില്ല. ദുരന്ത മേഖലയിലാണ് ആ ചേര്‍ത്ത് പിടിക്കല്‍ ഉണ്ടാകേണ്ടത്. മലനാട്ടിലും ഇടനാട്ടിലും തീരദേശത്തും ഒന്നും അതില്ല. രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ നിര്‍ബന്ധിതര്‍ ആകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആയിരക്കണക്കിന് പേര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. പലര്‍ക്കും വീടുകളും കടകളും നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇടപെടലിനായി എല്ലാവരും കാത്തിരിക്കുകയാണ്, എന്നാല്‍ അതില്ല. ആകെ ഉണ്ടായത് ഒരു ഫോണ്‍ വിളി മാത്രമാണ്. അച്ഛനെ കാത്തിരിക്കുന്ന മകളെ ഫോണ്‍ വിളിച്ചു, അതാണ് വലിയ രക്ഷാപ്രവര്‍ത്തനം.

തിരുവനന്തപുരം: തീരദേശ മേഖലയില്‍ ജനങ്ങൾ ആകെ വലയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നൂറ് കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇതൊക്കെ കേള്‍ക്കാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ എവിടെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നില്ല. ദുരന്ത മേഖലയിലാണ് ആ ചേര്‍ത്ത് പിടിക്കല്‍ ഉണ്ടാകേണ്ടത്. മലനാട്ടിലും ഇടനാട്ടിലും തീരദേശത്തും ഒന്നും അതില്ല. രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ നിര്‍ബന്ധിതര്‍ ആകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആയിരക്കണക്കിന് പേര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. പലര്‍ക്കും വീടുകളും കടകളും നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇടപെടലിനായി എല്ലാവരും കാത്തിരിക്കുകയാണ്, എന്നാല്‍ അതില്ല. ആകെ ഉണ്ടായത് ഒരു ഫോണ്‍ വിളി മാത്രമാണ്. അച്ഛനെ കാത്തിരിക്കുന്ന മകളെ ഫോണ്‍ വിളിച്ചു, അതാണ് വലിയ രക്ഷാപ്രവര്‍ത്തനം. ഫിഷറീസ് മന്ത്രി ഉണ്ടോ, ഉണ്ടെങ്കില്‍ ഇവിടെ എന്നാണ് തീരദേശ മേഖല ചോദിക്കുന്നത്. റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും എവിടെയാണ്?. കഴിഞ്ഞകാലത്ത് ഇത്തരംഘട്ടങ്ങളില്‍ ഭക്ഷ്യമന്ത്രി അടിയന്തരമായി ഇടപെടും. ഇപ്പോള്‍ ഭക്ഷ്യ മന്ത്രി എവിടെയാണെന്നും ബിനോയ് വിശ്വം ചോദിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒന്നും ചെയ്യാതിരിക്കാം എന്ന മാര്‍ഗമാണ്.
മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ എന്താണ് രക്ഷാമാര്‍ഗം എന്ന് ജോണിന്റെ മകള്‍ ചോദിക്കുന്നു. ഈ ചോദ്യം ഒരാളിനോട് ആല്ല. കേരളത്തോട് ആണ്. ഇതിന് ഉത്തരം കൊടുക്കാന്‍ കഴിയാത്ത ഗവണ്‍മെന്റിനെ സര്‍ക്കാര്‍ എന്ന് വിളിക്കാന്‍ നാണക്കേട് തോന്നുന്നു. ഗിമ്മിക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ആവില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ പോയാല്‍ പോര. അങ്ങനെ പോയാല്‍ വിലപ്പെട്ട പല ജീവനുകളും നഷ്ടമാകും. ഇപ്പോളത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടത് ഇതല്ല. സര്‍ക്കാര്‍ പല പാഠങ്ങളും പഠിക്കാന്‍ ഉണ്ട്. അര്‍ഹതപ്പെട്ട പരിഹാരം കുടുംബങ്ങള്‍ക്ക് നല്‍കണം. കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കണം. അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

, ഉണ്ടെങ്കില്‍ ഇവിടെ എന്നാണ് തീരദേശ മേഖല ചോദിക്കുന്നത്. റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും എവിടെയാണ്?. കഴിഞ്ഞകാലത്ത് ഇത്തരംഘട്ടങ്ങളില്‍ ഭക്ഷ്യമന്ത്രി അടിയന്തരമായി ഇടപെടും. ഇപ്പോള്‍ ഭക്ഷ്യ മന്ത്രി എവിടെയാണെന്നും ബിനോയ് വിശ്വം ചോദിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒന്നും ചെയ്യാതിരിക്കാം എന്ന മാര്‍ഗമാണ്.