ദുരന്ത നിവാരണ സംവിധാനം ഉറക്കത്തില്‍;കടുത്ത വിമര്‍ശനവുമായി ഫാ.യൂജിന്‍ പെരേര

ദുരന്ത നിവാരണ സംവിധാനം ഉറക്കത്തില്‍;കടുത്ത വിമര്‍ശനവുമായി ഫാ.യൂജിന്‍ പെരേര

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സംഭവം ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം റിപ്പോര്‍ട്ടർ ചാനലിനോട് പറഞ്ഞു.

'2018ല്‍ ഓഖിയുണ്ടായപ്പോള്‍ ഭരണകൂടം പരാജയപ്പെട്ടു. അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ഫലപ്രദമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി ഉറക്കത്തിലാണ്. ജൂണ്‍ മാസത്തില്‍ ഫിഷറീസ് മന്ത്രിയെ നേരിട്ട് കണ്ട് മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലൈറ്റ് ലഭിക്കാനുള്ള സംവിധാനം പോലും ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കാന്‍ സമ്മര്‍ദ്ദം ചെയ്യുന്നുണ്ട്', യൂജിന്‍ പെരേര പറഞ്ഞു.