എം ജി യിലെ പാറ്റ പോസ്റ്റർ വിവാദം: വി സിക്ക് തിരിച്ചടി; അനുവദിച്ച തുക തിരിച്ചടക്കണമെന്ന നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു
എംജി സർവകലാശാലയിലെ പാറ്റ പോസ്റ്റർ വിവാദത്തിൽ വൈസ് ചാൻസിലർക്ക് തിരിച്ചടിയായി ഹൈക്കോടതി. വി സി. നാഷണൽ കോൺഫ്രൻസിന് അനുവദിച്ച പണം തിരിച്ചടക്കണമെന്ന നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഈ മാസം മൂന്ന് മുതൽ ആറ് വരെ നടന്നിരുന്ന ചടങ്ങിന്റെ മുന്നോടിയായി യുണിവേഴ്സിറ്റിയിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഇതിൽ അസ്വസ്ഥനായ വിസി ദേശീയ സെമിനാറിന് അനുവദിച്ച തുക തിരിച്ചടക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ നിർദ്ദേശമാണ് കോടതി സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്ത കോടതി വി സിയ്ക്കും സർവകലാശാലയ്ക്കും നോട്ടീസയച്ചു.
വിസിയുടെ സർക്കുലർ തള്ളി വിദ്യാർത്ഥി യൂണിയനും എസ്എഫ്ഐയും കൂടുതൽ പോസ്റ്ററും ഫ്ലെക്സും സ്ഥാപിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ വൈസ് ചാൻസിലർ നിലപാട് കടുപ്പിരുന്നു. നാഷണൽ കോൺഫറൻസ് നടത്താനായി യൂണിയന് സർവകലാശാല 375000 രൂപയാണ് അനുവദിച്ചത്. ഇതിൽ 28,1000 രൂപ വിദ്യാർത്ഥി യൂണിയന് കൈമാറിയെങ്കിലും ഈ പണമാണ് വൈസ് ചാൻസിലർ തിരികെ ആവശ്യപ്പെട്ടത്.
പ്രചാരണപോസ്‌റ്ററിനെതിരെ എബിവിപി വിസിക്ക് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന് വിസി സർക്കുലർ ഇറക്കിയത്.


