ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നു; ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത് പത്ത് കപ്പലുകള്‍

ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക - ഇറാൻ സംഘർഷം. 24 മണിക്കൂറിനകം 10 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ 3 കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ, തിരിച്ചടിയായി 7 കപ്പലുകൾ ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. അമേരിക്ക ആക്രമിച്ച് തകർത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങി. 2 അമേരിക്കൻ പടക്കപ്പലുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ബന്ധമുള്ള കപ്പലുകളെ ഉൾപ്പടെ ഏഴ് കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.