നായ വന്ധ്യംകരണ പദ്ധതിയിലെ അഴിമതി; നൂതനമായ മാർഗവുമായി ഒരു രാഷ്ട്രീയക്കാരൻ
മധ്യപ്രദേശിലെ നായ വന്ധ്യംകരണ പദ്ധതിയിലെ അഴിമതിക്കെതിരെ പ്രതിഷേധിക്കാൻ തികച്ചും നൂതനമായ മാർഗമാണ് കണ്ഡ്വ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവ് ദീപക് മുള്ളു റാവത്ത് അവലംബിച്ചത്. നായയുടെ മുഖംമൂടി ധരിച്ച ഒരുനാട്ടുകാരനേയും കുട്ടിയാണ് റാവത്ത് കോർപറേഷൻ ഓഫിസിലെത്തിയത്.
കളക്ടറേറ്റിലെ പബ്ലിക് ഹിയറിങ്ങിന് നായയുടെ വേഷം ധരിച്ച് ഒരാൾ,എത്തിയത് കാണാൻ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും വൻതിരക്കായിരുന്നു.
നഗരത്തിലെ വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ പ്രശ്നത്തെക്കുറിച്ചും സാധാരണ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന പ്രതിഷേധമാണ് അവിടെ കണ്ടത്..


