വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; സംഘപരിവാർ സഹയാത്രികൻ ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ
കൊച്ചി: ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് പ്രസ്താവിച്ച സംഭവത്തില്‍ സംഘപരിവാർ സൈദ്ധാന്തികൻ ടിജി മോഹൻദാസ് കസ്റ്റഡിയിൽ. തിരുവനന്തപുരം സൈബർ പോലീസ് മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ വൈദ്യപരിശോധനയും നിയമനടപടികളും പുരോഗമിക്കുകയാണ്. ഇതെല്ലാം പൂര്‍ത്തീകരിച്ച് രാത്രിയോടെ ടിജിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും അവരുടെ വസ്ത്രധാരണത്തെ പരിഹസിച്ചും ടി ജി മോഹൻദാസ് മോശമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടും ടി ജി മോഹൻദാസിനെതിരെ കേസ് എടുക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് നാല് ദിവസത്തിന് ശേഷം ജൂലൈ 29 നാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.
അതേ സമയം, ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ താനല്ല തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് പൊലീസ് റെയ്ഡിന് ഒരുങ്ങിയത്


