ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ നിർണായക വഴിത്തിരിവിലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇരുരാജ്യങ്ങൾക്കും ഇനി കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യാനോ ആവശ്യങ്ങൾ അംഗീകരിക്കാനോ സാധിക്കാത്ത വിധം ചർച്ചകൾ ഒരു തടസ്സഘട്ടത്തിൽ എത്തിനിൽക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. വ്യാപാരക്കരാർ ഉടനടി ഒപ്പുവെക്കാൻ സാധ്യതയില്ലെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. തർക്കവിഷയങ്ങൾ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്ന് ഗ്രീർ ചൂണ്ടിക്കാട്ടിയിരുന്നു.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ നിയമം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ പുതിയ പ്രതിസന്ധികൾ ഉടലെടുത്തത്. ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തിലും ഉഭയകക്ഷി വ്യാപാര ചർച്ചകളിലും പങ്കെടുക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സെപ്റ്റംബർ 29 മുതൽ അമേരിക്കയിലാണ്.