ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പ്; ഡ്രൈവർക്ക് പരിക്ക്

ടൈഗർ ഷ്രോഫിനെ ഒരുനോക്ക് കാണാൻ ആളുകൾ തടിച്ചുകൂടിയ സമയത്താണ് ജുഹുവിലെ പുഷ്പ പാർക്കിൽ വെച്ച് അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർത്തത്.

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പ്; ഡ്രൈവർക്ക് പരിക്ക്

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പ്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവിലാണ് സംഭവം. താരം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.

ഫുട്ബോൾ മത്സരത്തിന് ശേഷം ഡ്രൈവർക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജുഹുവിലെ പുഷ്പ പാർക്കിൽ വെച്ച് സംഭവം നടന്നത്. ടൈഗർ ഷ്രോഫിനെ ഒരുനോക്ക് കാണാൻ ആളുകൾ തടിച്ചുകൂടിയ സമയത്താണ് അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർത്തത്.

"ഞാൻ മുംബൈ പൊലീസ് കമ്മീഷണർ ദേവൻ ഭാരതിയുമായി സംസാരിച്ചിരുന്നു. ഷ്രോഫ് ഫുട്ബോൾ കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം സുരക്ഷിതനാണ്. ജോയിന്റ് കമ്മീഷണർ മനോജ് ശർമ്മ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്," മന്ത്രി ആശിഷ് ഷെലാർ പറഞ്ഞു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.