ദുരന്ത മുഖങ്ങളിൽ സംസാരിക്കേണ്ടത് മാനവികതയുടെ ഭാഷ; അത് മന്ത്രിമാർ ഉൾപ്പെടെ മറന്നു: കെ.രാജൻ
ദുരന്ത നിവാരണ പ്രക്രിയയെ സർക്കാർ സമീപിച്ച രീതി ശരിയായില്ലെന്ന് കെ രാജൻ എം എൽ എ. ദുരന്ത മുഖങ്ങളിൽ സംസാരിക്കേണ്ടത് മാനവികതയുടെ ഭാഷയാണ് അത് മന്ത്രിമാർ ഉൾപ്പെടെ മറന്നുവെന്നും കെ.രാജൻ പറഞ്ഞു.
ഇതാദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പരാമര്‍ശങ്ങൾ അനാവശ്യമാണ്, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിൻ്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം,. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങൾ ഒരു വിഭാഗം ആളുകളെ അടച്ച് ആക്ഷേപിക്കലായി എന്നും രാജൻ കുറ്റപ്പെടുത്തി.


