തുടർച്ചയായി 4 ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ; തെന്നിന്ത്യയിൽ മമിത തരംഗം

തുടർച്ചയായി നാല് 100 കോടി ചിത്രങ്ങളുമായി തെന്നിന്ത്യൻ സിനിമയിൽ തരംഗമായി മമിത ബൈജു. 'പ്രേമലു'വിൽ വാങ്ങിയ 8 ലക്ഷത്തിൽ നിന്ന് സൂര്യ ചിത്രത്തിലെത്തുമ്പോൾ 2 കോടി രൂപയാണ് മമിതയുടെ പ്രതിഫലം.

Premalu 2

'പ്രേമലു'വിലെ 'റീനു' എന്ന കഥാപാത്രത്തിലൂടെയാണ് മമിത പാൻ-ഇന്ത്യൻ തലത്തിൽ തരംഗമായതും തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയതും. 'പ്രേമലു'വിന് വാങ്ങിയ 8 ലക്ഷം രൂപയിൽ നിന്ന് സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസിൽ' എത്തുമ്പോൾ 2 കോടി രൂപയായി പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ് മമിത. 

തമിഴിൽ വിജയ് നായകനായ 'ജനനായകൻ' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ 'വിജി' എന്ന കഥാപാത്രത്തിന് 75 ലക്ഷം രൂപയോളമാണ് താരം പ്രതിഫലം വാങ്ങിയത്. 'ഡ്യൂഡ്', 'കാര' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും സജീവമായ താരം നിലവിൽ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി രൂപ വരെയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്.

നിവിൻ പോളി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഈ ഓണത്തിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.