ഇ,ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരുടെ പാർട്ടിയല്ല സിപിഐ-എം, ഇ.ഡി സമീപനത്തെ തള്ളിക്കളയുന്നു: എം.എ.ബേബി

ഇ ഡിയെ പേടിച്ച് ബിജെപി യിൽ ചേരാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നും ഇത് കേരളത്തിൽ നിന്ന് മനസ്സിലാക്കാൻ പോവുകയാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഈ വിഷയത്തിൽ മാത്യു കുഴൽനാടന് കോടതിയിൽ പോയപ്പോൾ തിരിച്ചടി ലഭിച്ചതാണ്. കോടതിയുടെ സമയം മെനക്കെടുത്തരുത് എന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എം എ ബേബി ഓർമപ്പെടുത്തി. ഇതിൽ കൂടുതൽ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ലെന്നും ഇഡിയുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എം എ ബേബി കൂട്ടിചേർത്തു.

വി ഡി സതീശൻ ഗവൺമെന്റ് ഇതിൽ എന്തോ കാര്യം ഉണ്ട് എന്ന മട്ടിൽ സംസാരിക്കുന്നു. കോൺഗ്രസ് സമുന്നത നേതാക്കളെ ഇഡി വേട്ടയാടിയിട്ടുണ്ട്. സിപിഎമ്മിനെതിരെ നിൽക്കുമ്പോൾ സന്തോഷിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ വരുമ്പോൾ വിമർശിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ കൗതുകമുണ്ടെന്നും സംസ്ഥാന കോൺഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ ഒരു വിഭാഗം ആയി പ്രവർത്തിക്കുന്ന ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയിരിക്കുകയാണ്. ഇഡി കള്ള തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുകയാണ്. കുറ്റകൃത്യം ചെയ്യുന്ന സംഘമായി മാറിയ ഇ ഡി അധപതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.