'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

തൃശ്ശൂർ: വീണ്ടും സമൂ​ഹമാധ്യമത്തിൽ പോസ്റ്റിട്ട് അർജുൻ ആയങ്കി. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെയും നേരത്തെ പൊലീ കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സ്വദേശികളാണിവര്‍. ആയങ്കിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാണ്

അഖിലിനെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്‍ ആയങ്കിയെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് അര്‍ജുനെ പിടികൂടാന്‍ നിയോഗിച്ചത്. ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം. കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിലാണ് അര്‍ജുനെ പൊലീസ് തേടുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിലും അര്‍ജുനെതിരെ പൊലീസ് കേസെടുത്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്താനാണ് അര്‍ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറി