പിണറായിക്കും റിയാസിനും എതിരെയുള്ള അന്വേഷണം; രാഷ്ട്രീയമായി നേരിടാൻ സിപിഐഎം
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേ ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതെസമയം, പിണറായിക്കും റിയാസിനും എതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് സിപിഐഎം തീരുമാനം. രാഷ്ട്രീയ പ്രേരിതമെന്ന് എന്നാണ് പാർട്ടി വിലയിരുത്തൽ. എഫ്ഐആർ ഇട്ടാൽ ഉടൻ കോടതിയെ സമീപിക്കാനാണ് തീരുമാനം.ഇന്ന് നടന്ന നേതൃയോഗത്തിൽ പിണറായി വിജയൻ സംസാരിച്ചില്ല. ED നിർദ്ദേശം അനുസരിച്ച് സർക്കാർ കേസ് എടുക്കുമോ എന്നതിൽ ഊന്നിയാകും പാർട്ടിയുെടെ മുന്നോട്ടുള്ള നിക്കങ്ങൾ.