ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലെന്ന് ജെ.ഡി.വാൻസ്
തെഹ്‌റാന്‍: പശ്ചിമേഷ്യയിൽ ആശങ്ക നിലനിൽക്കെ, ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തെഹ്റാന്‍ അവസാനിപ്പിക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുഎസ് ആക്രമണങ്ങള്‍ക്ക് ഇതുവരെ കാണാത്തതും ശക്തവുമായി തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരെഫയും മുന്നറിയിപ്പ് നല്‍കി.
യുഎസ് സേന ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്നുകൊണ്ട് രാജ്യത്തെ എണ്ണ വ്യവസായം മുന്നോട്ട് പോകുകയാണെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി മൊഹ്സെന്‍ പാക്നെജാദ് പറഞ്ഞു. നിലവിലെ സാഹചര്യം പ്രയാസകരമാണെങ്കിലും കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാനിലെ സിരിക് നഗരത്തില്‍ വിവാഹച്ചടങ്ങിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.