ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; ഒഴിവായത് വൻ ദുരന്തം, ക്യാപ്റ്റൻ സ്മിത് മച്ചാർ ‘ഹീറോ’ എന്ന് മോദി

ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബൈ വിമാനത്തെ തകർക്കാൻ സഹപൈലറ്റ് ശ്രമിച്ചെന്ന ആരോപണത്തിനിടെ അതിനെ ചെറുത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലെ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധൈര്യത്തെ പ്രശംസിച്ചത്. 

“ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു ഹീറോയാണ്. അതീവ ഗുരുതരമായ അപകടസാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യവും അതുല്യമാണ്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു. ഇന്ത്യ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഓർത്ത് അഭിമാനിക്കുന്നു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാനും കൂടുതൽ കരുത്തും നല്ല ആരോഗ്യവും ലഭിക്കാനും പ്രാർത്ഥിക്കുന്നു,” മോദി കുറിച്ചു.