ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ; ഫ്ലൈദുബായ് പൈലറ്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി
ഡൽഹി:ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് സ്മിത്ത് മച്ചാര്‍. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും, പ്രധാനമന്ത്രിമായി സംസാരിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയില്‍ നിന്ന് വിഡിയോ കോളിലൂടെ സ്മിത്ത് മച്ചാര്‍ പ്രതികരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്‍റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"താങ്കളുടെ ധൈര്യവും ആത്മവീര്യവും സമയോചിതമായ ഇടപെടലുമാണ് നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചത്. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, മറിച്ച് ജീവൻ രക്ഷിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ എന്ന് ഇന്ന് രാജ്യം മുഴുവൻ അഭിമാനത്തോടെ പറയും," പ്രധാനമന്ത്രി സ്മിത് മച്ചാറിനോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിൽ വികാരാധീന ക്യാപ്റ്റൻ സ്മിത്, പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷമാണെന്ന് പറഞ്ഞു.
നരേന്ദ്ര മോദിയാണ് തന്റെ ഏറ്റവും വലിയ റോൾ മോഡലെന്നും സ്മിത് അദ്ദേഹത്തോട് പറഞ്ഞു. ഇന്ത്യക്കാർ ജീവനുകൾ എടുക്കുന്നവരല്ലെന്നും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെക്കാൻ മടിക്കാത്തവരാണെന്നും രാജ്യത്തിന് അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.