UPI നിരക്ക് ഈടാക്കുന്നത് യുഎസ് കമ്പനികളെ സഹായിക്കാനെന്ന് രാഹുൽ ഗാന്ധി

സൗജന്യ യു.പി.ഐ. സംവിധാനം മൂലം വിസ, മാസ്റ്റർകാർഡ് തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയുണ്ടായതായി അമേരിക്കൻ ട്രേഡ് പ്രതിനിധി വിമർശിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെബിറ്റ് കാർഡുകൾക്കുള്ളതുപോലെ 0.4 ശതമാനം എം.ഡി.ആർ. യു.പി.ഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.

ന്യൂഡൽഹി: യു.പി.ഐ. ഇടപാടുകൾക്ക് സീറോ എം.ഡി.ആർ. (മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഒഴിവാക്കി നിരക്ക് ഈടാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ വീണ്ടും കീഴടങ്ങുകയാണെന്നും യുഎസ് പ്രസിഡൻ്റ്  ഡോണൾഡ് ട്രംപിന് മുന്നിൽ കമിഴ്ന്ന് വീണ് നമസ്ക്കരികികുയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

"ഒരിക്കൽ ഇന്ദിരാഗാന്ധിയോട് ഇടത്തോട്ടോ വലത്തോട്ടോ ചാരി നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ...? അവരുടെ ഉത്തരം ഇതായിരുന്നു - ഞാൻ ഇടത്തോട്ടോ വലത്തോട്ടോ ചാരി നിൽക്കില്ല, ഞാൻ എൻ്റെ നട്ടെല്ല് നിവർത്തിനില്ക്കുമെന്നായിരുന്നു ഉത്തരം.   എന്നാൽ മോദി ജിയുടെ തത്വം വ്യത്യസ്തമാണ്, അദ്ദേഹം ഡൊണാൾഡ് ട്രംപിന് മുന്നിൽ കുമ്പിട്ട് കിടക്കാൻ തീരുമാനിച്ചിരിക്കുന്നു. അമേരിക്കയ്ക്ക് വലിയ ലാഭം നൽകുന്നതിനായി യുപിഐക്ക് പണം ഈടാക്കി ഓരോ ഇന്ത്യക്കാരൻ്റെയും മേൽ അദ്ദേഹം നികുതി ചുമത്തിയിരിക്കുന്നു.രാഹുൽ' പരിഹാസരൂപേണ പറഞ്ഞു.

യു.പി.ഐ. സംവിധാനം നടത്താൻ പ്രതിവർഷം ഏകദേശം 20,000 കോടി രൂപ മാത്രമാണ് ചെലവാകുന്നതെന്നും ഇത് റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് നൽകുന്ന തുകയുടെ 10 ശതമാനത്തിലും കുറവാണെന്നും അദ്ദേഹം വാദിച്ചു. സൗജന്യ യു.പി.ഐ. സംവിധാനം മൂലം വിസ, മാസ്റ്റർകാർഡ് തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയുണ്ടായതായി അമേരിക്കൻ ട്രേഡ് പ്രതിനിധി വിമർശിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെബിറ്റ് കാർഡുകൾക്കുള്ളതുപോലെ 0.4 ശതമാനം എം.ഡി.ആർ. യു.പി.ഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.

സൗജന്യ യു.പി.ഐ. സംവിധാനം മൂലം വിസ, മാസ്റ്റർകാർഡ് തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയുണ്ടായതായി അമേരിക്കൻ ട്രേഡ് പ്രതിനിധി വിമർശിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെബിറ്റ് കാർഡുകൾക്കുള്ളതുപോലെ 0.4 ശതമാനം എം.ഡി.ആർ. യു.പി.ഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.

ഉപയോക്താക്കളിൽനിന്ന് എം.ഡി.ആർ. നിരക്കുകൾ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണെന്നും കോൺഗ്രസ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ബി.ജെ.പിയും തിരിച്ചടിച്ചു.യു.പി.ഐ. നയങ്ങളിൽ വിദേശ സമ്മർദ്ദമുണ്ടെന്ന ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയവും രംഗത്തെത്തി. ഡിജിറ്റൽ പേയ്‌മെന്റ് നയങ്ങൾ ഇന്ത്യ സ്വതന്ത്രമായാണ് തീരുമാനിക്കുന്നതെന്നും വിദേശ ശക്തികളുടെ സ്വാധീനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തികമായി നിലനിൽക്കുന്നതും ഏവർക്കും ലഭ്യമാകുന്നതുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വിശദീകരിച്ചു.

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേഴ്‌സൺ ടു മർച്ചന്റ് (P2M) ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനാണ് തീരുമാനം. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിത്തന്നെ തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിലാണ് എംഡിആർ ഈടാക്കുക. എന്നാൽ, 75,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയുടെ ഇടപാടുകൾക്ക് ഈടാക്കാവുന്ന പരമാവധി എംഡിആർ തുക 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.