ശബരിമല സ്വര്‍ണകൊള്ള; കുറ്റപത്രത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണകൊള്ള കേസിലെ കുറ്റപത്രത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ നിർദേശം. അന്തിമ കുറ്റപത്രം എന്ന് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.
ജൂണ്‍ 29നകം തീരുമാനം അറിയിക്കണമെന്ന് ജസ്റ്റീസ് രാജ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എസ്‌ഐടി റിപ്പോർട്ടിൽ അറിയിച്ചു. സ്വർണക്കൊള്ളയിൽ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഗുഡാലോചന അന്വേഷിച്ചുവരികയാണെന്നും എസ്ഐടി വ്യക്തമാക്കി.
നേരത്തെ, കേസിൽ അന്വേഷണ സംഘത്തിന് എതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന പരാമര്‍ശവും ജാമ്യ ഉത്തരവിലെ പരാമർശമുമായിരുന്നു കോടതി നീക്കിയത്.