സ്പാനിഷ് ആക്രമണമുന കുത്തിയകറ്റി വൊസിന്യ ചരിത്രത്തിലേക്ക്
ബുള്ളറ്റ് ഹെഡ്ഡറുകൾ, വെടിച്ചില്ല് ഷോട്ടുകൾ, നിരനിരയായി മുന്നേറ്റങ്ങൾ.. ആ പത്ത് പേരെയും കടന്ന് ഗോൾവരയ്ക്ക് തൊട്ടടുത്തുവരെയെത്തി യൂറോപ്യൻ ചാമ്പ്യന്മാരെന്ന പകിട്ടോടെ സ്പെയിനിൻ്റെ സൈന്യം. അത്രമാത്രം. അതിനപ്പുറത്തേക്ക് കടന്നില്ല. തന്നെ മറികടന്ന് പന്ത് ഗോൾവല കുലുക്കില്ലെന്ന് ഒരു നാൽപ്പതുകാരൻ കട്ടായം പറഞ്ഞു. ജീവൻ കൊടുത്തും പോരാടുമെന്ന പ്രഖ്യാപനം. അവിടെ യൂറോപ്പിനെ അടക്കിഭരിച്ച സ്വപ്നസംഘത്തിന് നിരാശയോടെ മടങ്ങേണ്ടിവന്നു. നാൽപ്പതാം വയസ്സിൽ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന ഒരു മനുഷ്യന്റെ അസാമാന്യ പോരാട്ടം. ഒരു ചങ്കുറപ്പിന്റെ പേര് കൂടിയാണ് വൊസിന്യ.